BREAKINGINTERNATIONAL

ഭിക്ഷയെടുത്ത് ജീവിക്കുന്ന കുടുംബം; മുത്തശ്ശിയുടെ 40-ാം ചരമദിനത്തിന് ചെലവാക്കിയത് 1.25 കോടി രൂപ; 20,000 പേര്‍ക്ക് മട്ടനും കൂട്ടി ഉഗ്രന്‍ സദ്യ

കോടീശ്വരന്‍മാര്‍ ആയിരങ്ങളെ വിളിച്ച് കൂട്ടി വിവാഹം ആഘോഷമാക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ കോടീശ്വരന്‍മാര്‍ പോലും തോല്‍ക്കുന്ന സംഭവമാണ് പാകിസ്താനില്‍ നിന്ന് പുറത്ത് വന്നത്.
പാകിസ്താനിലെ ഗുജ്റന്‍വാലയിലെ ഒരു യാചക കുടുംബം 20,000 ത്തോളം ആളെ ക്ഷണിച്ച് ഒരു ചടങ്ങ് നടത്തി. വിവാഹമോ പിറന്നാള്‍ ആഘോഷമോ അല്ല, മറിച്ച് മരണാനന്തര ചടങ്ങാണ് 1.25 കോടി രൂപ ചെലവഴിച്ച് നടത്തിയത്. മുത്തശ്ശിയുടെ 40-ാം ചരമദിനം പ്രമാണിച്ചാണ് കുടുംബം വിരുന്ന് സംഘടിപ്പിച്ചത്. അതിഥികള്‍ക്കായി 2,000 ത്തോളം വാഹനങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.
ഗുജ്റന്‍വാലയിലെ റഹ്വാലി റെയില്‍വേ സ്റ്റേഷനു സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. ആട്ടിറച്ചി കൊണ്ടുള്ള പരമ്പരാ?ഗത വിഭവങ്ങളും മധുരപലഹാരങ്ങളുമടക്കം വിഭവ സമൃദ്ധമായ ഭക്ഷണമാണ് അതിഥിള്‍ക്ക് വിളമ്പിയത്. 250 ലധികം ആടുകളെയാണ് സദ്യയ്ക്കായി കശാപ്പ് ചെയ്തത്.
പാകിസ്താനിലെ മാദ്ധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മരണാനന്തര ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യാചക കുടുംബം ഇത്തരമൊരു ആഡംബര വിരുന്ന് നടത്തിയതെങ്ങനെയെന്ന സംശയമാണ് മിക്കവരും ഉന്നയിക്കുന്നത്. ഇവരുടെ യാചക വേഷം തട്ടിപ്പാണെന്നും അഭിപ്രായമുയര്‍ന്നു. അടുത്തിടെ സൗദി അറേബ്യ പാകിസ്താനില്‍ നിന്നും ഹജ്ജിന് എത്തി ഭിക്ഷയെടുക്കുന്നവര്‍ക്കെതിരെ രം?ഗത്ത് വന്നിരുന്നു.

Related Articles

Back to top button