കൊച്ചി: ഭൂമി തരംമാറ്റ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂര്‍ണമായും കാര്‍ഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. 25 ശതമാനം തുക നാല് മാസത്തിനുള്ളില്‍ മാറ്റണമെന്നും അവശേഷിക്കുന്ന 75 ശതമാനം തുക ഒരു വര്‍ഷത്തിനകം മൂന്ന് ഗഡുക്കളായി മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ന് മുതല്‍ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്റെ ഹര്‍ജിയിലാണ് ഉത്തരവ്.
62 Less than a minute