KERALANEWS

മകളുടെ ആത്മഹത്യ, സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി അച്ഛൻ

 

മകളുടെ ആത്മഹത്യക്ക് പിന്നാലെ മകളുടെ സുഹൃത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി പിതാവ്. യ്വിനെ ആക്രമിക്കാൻ പെൺകുട്ടിയുടെ പിതാവ് ക്വട്ടേഷൻ സംഘത്തിന് നൽകിയത് 2 ലക്ഷം രൂപയാണ്. പെൺകുട്ടിയുടെ പിതാവ് നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷൻ സംഘവും പിടിയിലായി. ക്വട്ടേഷന് ഏർപ്പാട് ചെയ്‌ത പെൺകുട്ടിയുടെ ബന്ധു ജിജു ഒളിവിലാണ്. രണ്ടുതവണയാണ് ക്വട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ചത്.

നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷൻ നൽകിയത്.

സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നതും പ്രതികാര കഥ വ്യക്തമാകുന്നതും. മകളുടെ ആത്മഹത്യയില്‍ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയതെന്ന് സന്തോഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button