BREAKINGINTERNATIONAL

മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം നടക്കുന്നതിനിടയില്‍ നദിയില്‍ വീണ 40കാരനെ മുതല പിടിച്ചു

സിഡ്‌നി: നദിക്കരയില്‍ നടക്കുന്നതിനിടെ വെള്ളത്തില്‍ വീണ യുവാവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത് മുതലയുടെ വയറ്റില്‍ നിന്ന്. മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം നടക്കാനിറങ്ങിയ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സ്വദേശിക്കാണ് ദാരുണാന്ത്യം. കുക്ടൌണിലെ അനാന്‍ നദിയിലാണ് ഡോക്ടര്‍ കൂടിയായ ഡേവ് ഹോഗ്ബിന്‍ വീണത്. എതിരെ നടന്ന് വന്ന ഒരാള്‍ക്ക് സൈഡ് നല്‍കുന്നതിനിടയിലാണ് 40കാരനായ ഡേവ് നദിയിലേക്ക് വീണത്.
ഡേവിനെ വെള്ളത്തില്‍ നിന്ന് വലിച്ച് കയറ്റാനുള്ള ഭാര്യയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഡേവ് ശക്തമായ ഒഴുക്കില്‍ ഒലിച്ച് പോവുകയായിരുന്നു. വലിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ ഭാര്യയും നദിയിലേക്ക് വഴുതി വീഴുന്ന ഘട്ടമായതോടെ കയ്യിലെ പിടി വിടാന്‍ 40കാന്‍ ഭാര്യയോടും മക്കളോടും ആവശ്യപ്പെടുകയായിരുന്നു. മക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഇയാള്‍ക്കായി നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിന് പിന്നാലെ നദീ തീരത്ത് കണ്ടെത്തിയ മുതലയുടെ പരിസര ഭാഗത്ത് മനുഷ്യന്റെ ശരീരഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് 40കാരന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു ഡേവിനെ കാണാതായത്. ഭാര്യ ജീനിനും മൂന്ന് പുത്രന്മാര്‍ക്കുമൊപ്പമുള്ള അവധി ആഘോഷത്തിനിടയിലാണ് ദാരുണ സംഭവം. പതിനാറ് അടി നീളമുള്ള മുതലയ്ക്കുള്ളിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

Related Articles

Back to top button