BREAKINGKERALA

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസര്‍കോട് കോടതി ഓക്ടോബര്‍ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി.
സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് അപരനായി പത്രിക നല്‍കിയ ബി.എസ്.പിയിലെ കെ. സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈല്‍ ഫോണും നല്‍കി അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിച്ചെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. സാക്ഷിയായ സുന്ദരയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസര്‍കോഡ് കോടതി കെ. സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്.

Related Articles

Back to top button