BREAKINGKERALA

‘മണ്ണിന് ബലക്കുറവുണ്ട്, മഴക്കാലം കഴിയുന്നതുവരെ ഏത് നിമിഷവും ഉരുള്‍പൊട്ടാം’; വടക്കാഞ്ചേരി അകമലയില്‍ മുന്നറിയിപ്പ്

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി അകമല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ജിയോളജിസ്റ്റുകള്‍ പരിശോധന നടത്തിയപ്പോഴാണ് പ്രദേശത്ത് ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശവാസികള്‍ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകള്‍ നഗരസഭയെ അറിയിച്ചു

Related Articles

Back to top button