തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപികരിച്ചതില്‍ കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക് സെല്‍ എസിപിയാണ് അന്വേഷണോദ്യോഗസ്ഥന്‍.
പ്രാഥമിക അന്വേഷണത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കണ്ടെത്തിയാല്‍ കേസെടുത്ത് മുന്നോട്ടു പോകാമെന്നാണ് പോലീസിന്റെ തീരുമാനം. ഗോപാലകൃഷ്ണനെതിരെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താമോയെന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിര്‍ദേശമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ കേസെടുക്കുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. അതിനാലാണ് തത്കാലം കേസെടുക്കാതെ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുന്നത് പരിഗണിക്കാമെന്ന തീരുമാനത്തിലെത്തുന്നത്.
52 Less than a minute