BREAKINGKERALA

മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രതിസന്ധി; സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവില്‍ സര്‍ക്കാരിനോട് കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് മലബാര്‍ എജുക്കേഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ പ്ലീഡര്‍ അറിയിച്ചു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും. മലബാര്‍ മേഖലയില്‍ പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും അധിക ബാച്ചുകളും ആവശ്യപ്പെട്ടാണ് ഹര്‍ജി.

Related Articles

Back to top button