തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷ് മാറി നില്‍ക്കണം എന്നാണ് പാര്‍ട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. ധാര്‍മികതയുടെ പേരില്‍ മാറി നില്‍ക്കണം എന്നാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടി എക്‌സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
46 Less than a minute