BREAKINGKERALA
Trending

മുണ്ടക്കൈ-വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരിതബാധിതര്‍ക്ക് 100 വീടുകളും 9500 രൂപ വീതം ധനസഹായവും പ്രഖ്യാപിച്ച് കെസിബിസി

കൊച്ചി: മുണ്ടക്കൈ, വിലങ്ങാട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് കെസിബിസി. ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അറിയിച്ചു. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് വാഗ്ദാനം. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്നും കെസിബിസി വ്യക്തമാക്കി. ദുരന്തത്തില്‍ വീടും വരുമാന മാര്‍ഗ്ഗവും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ മുഴുവന്‍ കുടംബങ്ങള്‍ക്കും 9500 രൂപ വീതം അടിയന്തര സാമ്പത്തിക സഹായം നല്‍കാനും തീരുമാനമുണ്ട്.

Related Articles

Back to top button