ബോളിവുഡ് താരം ജാന്‍വി കപൂറും മുന്‍ കേന്ദ്രമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനായ ശിഖര്‍ പഹാരിയയും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴും ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷങ്ങള്‍ക്കെത്തിയപ്പോഴും ജാന്‍വിക്കൊപ്പം ശിഖറുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ശിഖര്‍ ജാന്‍വിയുടെ കാമുകനാണെന്ന് പിതാവ് ബോണി കപൂര്‍ സ്ഥിരീകരിച്ചിരുന്നു. ശിഖറിനെ തനിക്ക് ഇഷ്ടമാണെന്നും അവനെപ്പോലൊരാളെ മകള്‍ക്ക് കിട്ടിയത് അനുഗ്രഹമാണെന്നുമാണ് ബോണി പറഞ്ഞത്.
ഇപ്പോഴിതാ ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ ശിഖര്‍ കുറിച്ച കമന്റ് ചര്‍ച്ചയാകുകയാണ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ദേവരയുടെ ഷൂട്ടിങ്ങിനിടെയുള്ള ഭാഗങ്ങളാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മുലക്കച്ച കെട്ടി ആമ്പല്‍ക്കുളത്തിലിരിക്കുന്ന ജാന്‍വിയെ വീഡിയോയില്‍ കാണാം. പാട്ട് രംഗത്തിന്റെ ഷൂട്ടിങ്ങില്‍ നിന്നുള്ള വീഡിയോയാണിത്.
ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. അശോക ചിത്രത്തിലെ കരീന കപൂറിനെപ്പോലുണ്ടെന്നും സെക്സിയായിരിക്കുന്നു എന്നുമെല്ലാം കമന്റുകളിലുണ്ട്. ഇതിനൊപ്പമാണ് ശിഖറിന്റെ കമന്റുമുള്ളത്. ‘ആരാണ് ഈ ദേവത?’ എന്നാണ് ശിഖര്‍ കുറിച്ചത്.
ഷൂട്ടിങ്ങിനുശേഷം ലണ്ടനിലേക്ക് പറന്ന ജാന്‍വി ശിഖറിനൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇരുവരുടേയും അടുത്ത സുഹൃത്തും ഇന്‍ഫ്ളുവന്‍സറുമായ ഒറിയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫ്ളോറല്‍ ഗൗണില്‍ സുന്ദരിയായ ജാന്‍വിയെ ഈ ചിത്രങ്ങളില്‍ കാണം. ഇതേ ഔട്ട്ഫിറ്റ് ധരിച്ച് ലണ്ടനില്‍ നിന്നെടുത്ത വീഡിയോ ജാന്‍വിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ദേവരയിലെ പാട്ടിന് അനുസരിച്ചാണ് താരത്തിന്റെ ചുവടുകള്‍.
54 1 minute read