ഹൈദരാബാദ്: തിരുപ്പതിയില്‍ മൂന്നുവയസുകാരിയെ ബന്ധു ബലാത്സം?ഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ അയല്‍പക്കത്ത് താമസിക്കുന്ന 22-കാരനാണ് ക്രൂരകൃത്യം ചെയ്തത്.
ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചെന്ന് മനസിലാക്കിയതോടെ കുട്ടിയെ മറവുചെയ്‌തെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയെ ഏറെ നേരമായി കാണാതിരുന്ന രക്ഷിതാക്കള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി ഫലമില്ലെന്ന് കണ്ടപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം വെളിവായത്.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.കണ്ടെടുത്ത കുട്ടിയുടെ മൃതദേഹം പുത്തൂര്‍ സര്‍ക്കാരാശുപത്രിയിലേക്കാണ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ന?ഗരി എം.എല്‍.എ ?ഗാലി ഭാനു പ്രകാശ് ആവശ്യപ്പെട്ടു.
77 Less than a minute