തിരുവനന്തപുരം: ഐ.ജി. ലക്ഷ്മണിനെ സര്‍വീസില്‍ തിരിച്ചെടുത്തു. 360 ദിവസത്തെ സസ്‌പെന്‍ഷന് ശേഷമാണ് ലക്ഷ്മണ്‍ സര്‍വീസില്‍ തിരിച്ചെത്തുന്നത്. മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയാണ് ഐ.ജി. ലക്ഷ്മണ്‍. ട്രെയിനിങ് ഐ.ജി. ആയാണ് പുതിയ നിയമനം.
അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ ലക്ഷ്മണിനെ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യു കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
39 Less than a minute