BREAKINGKERALA

യുവതിയെയും സുഹൃത്തിനെയും സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ആക്രമിച്ചു, കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയെയും സുഹൃത്തിനെയും സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. അരുണ്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒളിവില്‍ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും സുഹൃത്തും കരുനാഗപ്പള്ളിയില്‍വച്ച് ആക്രമണത്തിന് ഇരയായത്. സ്‌കൂട്ടറില്‍ എത്തിയ മൂവര്‍ സംഘം ഇവരെ അസഭ്യം പറഞ്ഞു. ഇത് യുവതി ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കള്‍ ബൈക്കിനെ പിന്തുടര്‍ന്നു. സ്‌കൂട്ടര്‍ ബൈക്കിന് കുറുകെയിട്ട് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു. മര്‍ദ്ദന ശേഷം പ്രതികള്‍ സ്‌കൂട്ടറില്‍ രക്ഷപെട്ടു.
യുവതി നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍, അഖില്‍ എന്നീ പ്രതികളെ പിടികൂടിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button