ലകനൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനും ഭാര്യയും രണ്ടു പെണ്‍മക്കളും വെടിയേറ്റു മരിച്ചു. അധ്യാപകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് റായ് ബറേലിയിലെ ചന്ദന്‍ വര്‍മ്മ എന്നയാള്‍ക്കെതിരെ ഒരു മാസംമുമ്പ് കുടുംബം പരാതി നല്‍കിയിരുന്നു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഇയാള്‍ക്കായിരിക്കുമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
കുട്ടിക്ക് മരുന്നുവാങ്ങാനായി ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം പോയപ്പോള്‍ ചന്ദന്‍ വര്‍മ്മ അപമര്യാദയായി പെരുമാറിയെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ഐ ആറില്‍ പറയുന്നത്.
ഓഗസ്റ്റ് 18-ന് ചന്ദന്‍ വര്‍മ്മക്കെകിരെ പട്ടികജാതി – പട്ടികവര്‍ഗ്ഗ പീഡന നിരോധിത നിയമം ചുമത്തിയാണ് പരാതി നല്‍കിയത്. ഒരു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി അമേഠി അഡീഷണല്‍ എസ്.പി ഹരേന്ദ്ര കുമാര്‍ അറിയിച്ചു. ചന്ദന്‍ വെര്‍മ്മക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വീട്ടിലേക്ക് അക്രിമിച്ച കയറിതിന്റെയോ മോഷണ ശ്രമം നടന്നതിന്റെയോ ലക്ഷണങ്ങളൊന്നുമില്ലെന്ന് ഫോറന്‍സിക് പരിശോധന കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ കൊലപാതകിക്ക് കുടുംബവുമായി മുന്‍പരിചയമുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബം താമസിച്ചിരുന്ന അമേഠിയിലെ ഒറ്റമുറി വാടക വീട്ടില്‍ തുടര്‍ച്ചയായി വെടിയുയര്‍ത്ത ശബ്ദം കേട്ട അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
64 1 minute read