BREAKINGKERALA

യുവനടിയുടെ ആരോപണത്തിന് പിന്നില്‍ അജണ്ട; പോലീസ് മേധാവിക്ക് പരാതി നല്‍കി സിദ്ധിഖ്

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവ നടിക്കെതിരെ പരാതിയുമായി നടന്‍ സിദ്ധിഖ്. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ സിദ്ധിഖ് പറയുന്നു.
വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത് . 2018 ല്‍ താന്‍ മോശമായ വാക്കുകള്‍ പ്രയോഗിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാന്‍ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ല.
തനിക്കെതിരേ മാത്രമല്ല മറ്റു പതിനാല് പേര്‍ക്കെതിരേ ഈ വ്യക്തി ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചു. ഈ വ്യക്തിയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്. തനിക്കെതിരേ മാത്രമല്ല ‘അമ്മ’യുടെ അന്തസ്സ് തകര്‍ക്കുന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ജനശ്രദ്ധ പിടിച്ചു പറ്റാനാണ് അവരുടെ ശ്രമം. താന്‍ മാത്രമല്ല മറ്റു വ്യക്തികളും അവരുടെ ഇരയായിട്ടുണ്ട്. ഈ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പിറകിലെ സത്യം പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിനായി വേണ്ട നടപടി എടുക്കണമെന്ന് താന്‍ അഭ്യര്‍ഥിക്കുന്നു- സിദ്ദിഖ് കത്തില്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയായിരുന്നു രാജി. രാജി സംബന്ധിച്ച്. നിലവില്‍ ഊട്ടിയിലാണ് താനെന്നും തിരിച്ച് കേരളത്തിലെത്തിയതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു സിദ്ധിഖ് പറഞ്ഞു.

Related Articles

Back to top button