ബെംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി 16 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തില്‍ എറണാകുളത്തും കാസര്‍കോട്ടുമായാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.
ബെംഗളൂരുവിലും ചെന്നൈയിലും കേസിലെ പ്രധാന സൂത്രധാരനെന്ന് എന്‍ഐഎ കണ്ടെത്തിയ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ തുഫൈല്‍ എംഎച്ചിന്റെ കുടകിലെ വീട്ടിലും മറ്റിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. 2022 ജൂലൈയിലാണ് യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. അതേവര്‍ഷം ഓഗസ്റ്റില്‍ കേസ് ഏറ്റെടുത്ത എന്‍ഐഎ ഇതുവരെ കേസുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ട് പേരുള്‍പ്പടെ 21പേര്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
97 Less than a minute