ആലപ്പുഴ: സിനിമയിലെ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് നീക്കി.
എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ കൃത്രിമത്വം കാണിച്ചുവെന്നും ഇരകളെ വീണ്ടും വീണ്ടും അപമാനിക്കാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയില്‍നിന്ന് ദുരനുവങ്ങളുണ്ടായെന്ന് വെളിപ്പെടുത്തി നിരവധി നടിമാരാണ് ഇതിനകം രംഗത്തെത്തിയിട്ടുള്ളത്.
54 Less than a minute