കൊച്ചി: റോബിന്‍ ബസ് ഉടമയ്ക്ക് തിരിച്ചടി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി റോബിന്‍ ബസ് ഉടമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോണ്‍ടാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിന്‍ ബസ് ഉടമ പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണെന്നാണ് സര്‍ക്കാരും മോട്ടര്‍ വാഹന വകുപ്പും ആരോപിച്ചത്. തുടര്‍ന്ന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് മോട്ടര്‍ വാഹന വകുപ്പ് എത്തുകയും ചെയ്തു. ഇതിനെതിരെയാണ് റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഒപ്പം തന്നെ കെഎസ്ആര്‍ടിസിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
60 Less than a minute