എന്ത് ചെയ്തിട്ടാണെങ്കിലും ആരെ ബുദ്ധിമുട്ടിച്ചിട്ടാണെങ്കിലും വൈറലാവണം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ചില വീഡിയോകള്‍ കാണുമ്പോള്‍ നമുക്ക് തോന്നാറുണ്ട് അല്ലേ? പൊതുവഴിയെന്നോ, ആളുകള്‍ക്ക് ബുദ്ധിമുട്ടാകുമെന്നോ ഒന്നും ചിന്തിക്കാതെയാണ് പലരും വീഡിയോ ചിത്രീകരിക്കുന്നത്. ചുറ്റുപാടുമുള്ള ഒന്നും അവരെ ബാധിക്കാറില്ല എന്നും തോന്നും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസും ഇടപെട്ടു.
വീഡിയോയില്‍ കാണുന്നത് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറാണ്. അതിന്റെ മുകളില്‍ നിന്നും ഒരു യുവതി റോഡിലേക്കിറങ്ങുന്നതാണ് പിന്നെ കാണുന്നത്. മഴ പെയ്യുന്നുണ്ട്. പിന്നീട് കാണുന്നത് യുവതി റോഡില്‍ ഡാന്‍സ് ചെയ്യുന്നതാണ്. യുവതിയുടെ പിന്നില്‍ നിന്നും വാഹനങ്ങള്‍ വരുന്നതും കാണാം. എന്നാല്‍, ഇതൊന്നും ?ഗൗനിക്കാതെയാണ് യുവതി ഡാന്‍സ് ചെയ്യുന്നത്. വളരെ അപകടകരം എന്നോ, വകതിരിവില്ലായ്മ എന്നോ അല്ലാതെ ഇതിനെ എന്ത് പറയുമെന്നാണ് വീഡിയോ കണ്ടതിന് പിന്നാലെ നെറ്റിസണ്‍സ് ചോദിക്കുന്നത്.
എന്നാല്‍, ഇത് എവിടെ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും. വീഡിയോ യുപി പൊലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. കൃത്യമായ നടപടി എടുക്കുന്നതിന് വേണ്ടി വണ്ടിയുടെ നമ്പര്‍, വീഡിയോ എടുത്ത ലൊക്കേഷന്‍, തീയതി, സമയം എന്നിവ പങ്കുവയ്ക്കൂ എന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കി. തക്കതായ നടപടി തന്നെ യുവതിക്കെതിരെ സ്വീകരിക്കണം എന്നാണ് ഒരു വിഭാ?ഗം ആളുകള്‍ കമന്റ് നല്‍കിയിരിക്കുന്നത്. മറ്റൊരു വിഭാ?ഗം പറഞ്ഞിരിക്കുന്നത് ഇത്തരം പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല എന്നാണ്.
77 1 minute read