കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമാ നടനും കാസര്‍കോട്ടെ അഭിഭാഷകനുമായി സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിഴയോടെ ഹൈക്കോടതി നിരസിച്ചത്. ഹര്‍ജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാനും കോടതി നിര്‍ദേശിച്ചു.
ഹര്‍ജിയില്‍ എന്ത് പൊതുതാല്‍പര്യമെന്ന് ചോദിച്ച കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹര്‍ജിക്കാരനോട് ആരാഞ്ഞു. വയനാട് ദുരന്തത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂര്‍ണമായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
47 Less than a minute