BUSINESS

വയനാടിന് എയര്‍ടെല്ലിന്റെ ഐക്യദാര്‍ഢ്യം

കൊച്ചി: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എയര്‍ടെല്ലിന്റെ സംസ്ഥാനത്തെ 52 റീട്ടെയില്‍ സ്റ്റോറുകളും ദുരിതാശ്വാസസാമഗ്രികള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റി.?
ഇപ്രകാരം ലഭിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് അയക്കുന്നതിനായി അതത്പ്രദേശത്തെ ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കുന്നതാണ്.പ്രകൃതിക്ഷോഭ ബാധിത പ്രദേശത്തെ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക്? റീചാര്‍ജ്‌ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവര്‍ക്ക് മുന്ന് ദിവസത്തേക്ക്പരിധിയില്ലാത്ത കോളും ദിനംപ്രതി ഒരു ജിബി ഡാറ്റയും ദിവസം100എസ്എംഎസ്സും സൗജന്യമായി നല്‍കും. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക്ബില്ലടക്കാന്‍ 30 ദിവസത്തെ കാലതാമസം അനുവദിക്കുന്നതാണ്. ഈ ഘട്ടത്തില്‍തടസ്സമില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും

Related Articles

Back to top button