BREAKINGKERALA

വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു; നന്ദിപറഞ്ഞ് നാട്

വയനാട്ടിലെ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു; നന്ദിപറഞ്ഞ് നാട്കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍.ഡി.ആര്‍.എഫിനും സംസ്ഥാന സേനകള്‍ക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.
ഹെലികോപ്റ്റര്‍ ഉപയോ?ഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികര്‍ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ബെം?ഗളൂരു ബറ്റാലിയനുകളിലെ 500 അം?ഗ സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍നിന്ന് തിരികെ പോകുന്നത്.
സൈന്യത്തിന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഔദ്യോ?ഗിക യാത്രയയപ്പ് നല്‍കി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങില്‍ വിവിധ സൈനിക വിഭാ?ഗങ്ങളിലെ മേധാവികളെ ആദരിച്ചു.
ദുരന്തഭൂമിയില്‍ ജനങ്ങളും സര്‍ക്കാരും നല്‍കിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി. അ?ഗ്‌നിരക്ഷാ സേന എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പോലീസ് ഉള്‍പ്പെടെയുള്ള സേനവിഭാ?ഗങ്ങളേ ഇനി തിരച്ചിലിന് ഉണ്ടാകൂ.

Related Articles

Back to top button