കൊച്ചി: വയനാട്- കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.ഐ. മാവോയിസ്റ്റ് കബനി ദളത്തിലുള്‍പ്പെട്ട മാവോവാദി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ ആഷിക് എന്ന മനോജാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്.
സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ എസ്.പി. തപോഷ് ബസുമതാരിയുടെ കീഴലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയില്‍ പണം സംഘടിപ്പിക്കാന്‍ എത്തിയതായിരുന്നു ഇയാളെന്നാണ് സൂചന. ബ്രഹ്‌മപുരത്തുനിന്ന് പണം വാങ്ങി മടങ്ങുമ്പോഴാണ് പിടിയിലായത്. 14-ഓളം യു.എ.പി.എ. കേസുകളില്‍ പ്രതിയാണ് ഇയാള്‍. തീവണ്ടിയില്‍ കയറി സീറ്റിലിരുന്നപ്പോഴാണ് പിടികൂടിയത്.
നെടുമ്പാശ്ശേരിയിലെ എ.ടി.എസ്. അസ്ഥാനത്ത് വിശദമായി ചോദ്യംചെയ്തുവരുന്നു. ഒപ്പമുള്ളവരെക്കുറിച്ച് വിവരം ശേഖരിച്ചുവരുന്നു.
വയനാട്ടില്‍ അവശേഷിക്കുന്ന നാല് മാവോവാദികളില്‍ ഒരാളാണ് ആഷിക് എന്ന മനോജ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. മൊയ്തീന്‍, വയനാട് സ്വദേശി സോമന്‍, തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നിവരാണ് വയനാട്ടില്‍ ഇനി ശേഷിക്കുന്ന മാവോവാദികള്‍.
76 Less than a minute