KERALANEWS

വിപി വാസുദേവന്‍ അന്തരിച്ചു

മലപ്പുറം: ഇടതു സൈദ്ധാന്തികനും കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

1946ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളത്തത്താണ് ജനനം. ശക്തിഗീതങ്ങള്‍, ക്യൂബന്‍ വിപ്ലവത്തിന്റെ ഇതിഹാസം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.കേരള ഭാഷാധ്യാപക സംഘടന, കെഎസ്ടിഎ, കെജിടിഎ എന്നീ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button