BREAKINGKERALA

വിവാദങ്ങള്‍ക്ക് പിന്നാലെ പി.വി അന്‍വര്‍ ഇന്ന് നിയമസഭയില്‍; ഇരിക്കേണ്ടത് പ്രതിപക്ഷത്ത്

വിവാദങ്ങള്‍ക്കും ഇടതുപക്ഷത്തു നിന്നും നിലപാട് മാറ്റിയതിനും പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇന്ന് നിയമസഭയില്‍ എത്തും. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് പി.വി അന്‍വര്‍ സഭയില്‍ എത്തുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കി എന്ന എല്‍.ഡി.എഫിന്റെ കത്ത് സ്പീക്കര്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതിപക്ഷ നിരയില്‍ ഏറ്റവും പിന്നിലായിട്ടാണ് അന്‍വറിന്റെ ഇരിപ്പിടം നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇരിപ്പിടം മാറ്റി നല്‍കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് സ്പീക്കര്‍ രേഖാമൂലം അന്‍വറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സ്വതന്ത്രനായതോടെ അന്‍വറിന് സഭയില്‍ സംസാരിക്കാനുള്ള സമയവും കുറയും. മൂന്നുമണിക്കൂര്‍ ചര്‍ച്ചയില്‍ ഒരു മിനിറ്റാണ് സ്വന്തന്ത്രര്‍ക്ക് സാധാരണ കിട്ടുക. അന്‍വറിനോടുള്ള ഭരണ പ്രതിപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

Related Articles

Back to top button