സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ കാഴ്ചക്കാര്‍ ഏങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. ചിലപ്പോള്‍ വളരെ പോസറ്റീവായായിരിക്കും ആളുകള്‍ കാര്യങ്ങളെ എടുക്കുക. എന്നാല്‍ മറ്റ് ചിലപ്പോള്‍ വളരെ മോശമായ രീതിയിലും ആളുകള്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു. അത്തരത്തില്‍ രൂക്ഷമായ വിമര്‍ശനം നേരിട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്വന്തം ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ മുഹൂര്‍ത്തത്തില്‍ ഒരാള്‍ക്ക് തോന്നിയ അമിതാവേശമാണ് കാര്യങ്ങള്‍ ഇത്തരത്തിലെത്തിച്ചത്. നോട്ട് എ ക്രീയേറ്റീവ് മൈന്റ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഒരു വിവാഹ വീഡിയോയാണ് സംഭവം.
ചടങ്ങിനായി വിവാഹവേദിയിലേക്കുള്ള പടികള്‍ കയറാന്‍ ശ്രമിക്കുന്ന വധുവിനെ തടഞ്ഞ് വരന്‍ നൃത്തം ചവിട്ടുന്നു. വേദിയില്‍ വച്ച ‘സപ്‌നെ മേ മില്‍തി ഹേ’ എന്ന ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കാം. വധു പടികള്‍ കയറാന്‍ ശ്രമിക്കവെ വരന്‍ ഭാംഗ്ര നൃത്തം ചവിട്ടി പടികളിറങ്ങുകയും വധുവിനെ തടയുകയും ചെയ്യുന്നു. വധു അല്പം അസ്വസ്ഥയാകുന്നതിനിടെ വരന്‍ തന്റെ കഴുത്തില്‍ അണിഞ്ഞിരുന്ന ഷാളിന്റെ ഒരു അറ്റമെടുത്ത് തന്റെയും വധുവിന്റെയും തലമൂടുകയും തന്റെ നൃത്തം തുടരുകയും ചെയ്യുന്നു. എന്നാല്‍ അസ്ഥസ്ഥയായ വധു, ഷാള്‍ മാറ്റുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
വീഡിയോ ഒരു കോടി പതിനേഴ് ലക്ഷം പേരാണ് ഇതിനകം കണ്ടത്. ഏതാണ്ട് മൂന്ന് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. എന്നാല്‍ കാഴ്ചക്കാരില്‍ ഭൂരിപക്ഷം പേരും വരന്റെ പ്രവര്‍ത്തിയ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ചെയ്തത്. നിരവധി പേര്‍ വരന്റെ നൃത്തത്തില്‍ വധു അങ്ങേയറ്റം അസ്വസ്ഥയാണെന്ന് എഴുതി. ‘സഹേദരിക്ക് വലിയ ക്ഷമയുണ്ട്. ഞാനായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ചവിട്ടിയേനെ.’ എന്നായിരുന്നു ഒരു കുറിപ്പ്. ‘അയാള്‍ നൃത്തം ചെയ്യുന്നു. പക്ഷേ, അത് കാണുന്ന എനിക്ക് ലജ്ജതോന്നുന്നു.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘ഞങ്ങളുടെ ദേശത്തായിരുന്നെങ്കില്‍ ഇതിനകം വരന്‍ മര്‍ദ്ദനമേറ്റേനെ’ എന്നായിരുന്നു ഒരു കുറിപ്പ്. ‘ഈ മനുഷ്യനെ ജീവിതകാലം മുഴുവന്‍ വഹിക്കാനുള്ള ശക്തി ദൈവം ആ സഹോദരിക്ക് നല്‍കട്ടെ.’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ ആശംസ.
57 1 minute read