ചെന്നൈ:തമിഴ് യുവഗായകന്‍ ഗുരു ഗുഹനെതിരെ ചെന്നൈ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. യുവതി നല്‍കിയ ബലാത്സംഗ പരാതിയില്‍ ആണ് നടപടി. കേസെടുത്തിന് പിന്നാലെ ഗുരു ഗുഹന്‍ ഒളിവില്‍ പോയി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി നല്‍കിയ പരാതിയില്‍ ആണ് പിന്നണി ഗായകനെതിരെ കേസെടുത്തത്. കഴിഞ്ഞ മെയില്‍ ഒരു സംഗീത പരിപാടിക്കിടെ ആണ് മുന്‍ ബാങ്ക് മാനേജരുടെ മകളായ യുവതി ഗുരു ഗുഹനെ പരിചയപ്പെടുന്നത്.
വൈകാതെ ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന ഗുഹന്റെ വാക്കുകള്‍ വിശ്വസിച്ചെന്നും, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങിയെന്നുമാണ് യുവതി പറയുന്ത്. ഗര്‍ഭിണി ആണെന്ന് അറിയിച്ചപ്പോള്‍ ഗുഹന്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭചിദ്രം നടത്തിയെന്നും പരാതിയില്‍ ഉണ്ട്.
ബലാത്സംഗം, വിശ്വാസ വഞ്ചന എന്നിവയ്ക്ക് പുറമെ എസ്‌സി, എസ്ടി നിയമത്തില വിവിധ വകുപ്പുകളും ചുമതിയാണ് എഫ്‌ഐആര്‍. ഗുരു ഗുഹനും കുടുംബവും ഒളിവില്‍ പോയെന്നും വൈകാതെ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് പറഞ്ഞു. 26കാരനായ ഗുരു ഗുഹന്‍ ടെലിവിഷന്‍ പരിപാടികളിലൂടെ ആണ് ശ്രദ്ധ നേടിയത്.
84 Less than a minute