ENTERTAINMENT

വീട്ടുജോലിക്കാരനെ തല്ലി, നടി പാര്‍വതി നായര്‍ക്കെതിരെ പൊലീസ് കേസ്

ചെന്നൈ: വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായെന്ന് കാട്ടി 2022ല്‍ പാര്‍വതി നായര്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നാലെ, നടിയും സഹായികളും മര്‍ദിച്ചെന്ന് ആരോപിച്ച് സുഭാഷ് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി നിര്‍ദേശപ്രകാരമാണ് പാര്‍വതിക്കും ഏഴുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
തന്റെ വീട്ടില്‍നിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്‌ടോപ്പും കാണാതായെന്നും ജോലിക്കാരനായ സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു നടിയുടെ പരാതി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച നടി, നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നല്‍കിയതെന്നു മാധ്യമങ്ങളോട് പറഞ്ഞു. മോഷണം നടന്നതിനുശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ നടപടി ലഭിച്ചില്ലെന്നും നടി പറയുന്നു.

Related Articles

Back to top button