തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സ്വകാര്യ വീഡിയോ വ്യാജമെന്ന് നടി മീര ചോപ്ര. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നടി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകള്‍ നീക്കം ചെയ്തിട്ടുണ്ട്.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള മീര ചോപ്ര മോഡല്‍ ആയും തിളങ്ങിയിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ‘സേഫ്ഡ്’ ആണ് നടിയുടെ ഒടുവിലത്തെ ചിത്രം.
56 Less than a minute