BREAKINGKERALA
Trending

വ്യാഴാഴ്ച രാത്രിയും ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരും; തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും നടത്തും

അങ്കോല (കര്‍ണാടക): ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ വ്യാഴാഴ്ച രാത്രിയും ഡ്രോണ്‍ ഉപയോ?ഗിച്ചുള്ള തിരച്ചില്‍ തുടരുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. തെര്‍മല്‍ സ്‌കാനര്‍ ഉപയോ?ഗിച്ച് മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. രാത്രിയിലെ താപനിലയില്‍ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടര്‍ വ്യക്തമാക്കി.
മേജര്‍ ഇന്ദ്രപാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സി?ഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സി?ഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സി?ഗ്‌നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.
ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയാണ് മുന്നിലുള്ളത്. എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്. നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്‍ ഇന്ദ്രപാലന്‍ പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കൂടുതല്‍ പേരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കുകയില്ലെന്നും കളക്ടര്‍ കൂട്ടിചേര്‍ത്തു.

Related Articles

Back to top button