തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കത്ത് നല്‍കി .ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കുന്നത് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും.വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുന പരിശോധിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ കത്തില്‍ പറഞ്ഞു.
സ്‌പോട്ട് ബുക്കിംഗിനായി തെരുവില്‍ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോര്‍ഡിന് . വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമോ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭക്തര്‍ക്ക് മടങ്ങേണ്ടിവരില്ലെന്ന മറുപടിയാണ് ദേവ്‌സവം ബോഡ് പ്രതിഡന്റ് നല്‍കുന്നത്
സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ മുഖപത്രം ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. ദുശ്ശാഠ്യം ശത്രു വര്‍ഗം ആയുധമാക്കുമെന്നും സെന്‍സിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ഒഴിവാക്കണമെന്നും ജനയുഖം രംഗത്ത് വന്നു. സ്‌പോട് ബുക്കിംഗ് വേണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു
44 Less than a minute