യോഗയെക്കുറിച്ചും അതിന്റെ നിരവധി ഗുണങ്ങളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ടാവും. ചിലപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഗോട്ട് യോഗ പോലുള്ള വിചിത്രമായ ട്രെന്‍ഡുകളും നമുക്ക് പരിചിതമായിരിക്കാം. എന്നാല്‍, സ്‌നേക്ക് യോഗയെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
പാമ്പിനെ പേടിയുള്ള ഒരാളാണ് നമ്മളെങ്കില്‍ ഇത് ഓര്‍ക്കാന്‍ പോലും വയ്യ അല്ലേ? എന്നാല്‍, പാമ്പിനെ പേടിയുള്ളവര്‍ക്ക് വേണ്ടി എന്നു പറഞ്ഞുകൊണ്ട് കാലിഫോര്‍ണിയയിലെ കോസ്റ്റ മെസയിലുള്ള യോഗ സ്റ്റുഡിയോയായ LXRYOGA ആണ് സ്‌നേക്ക് യോ?ഗാ പരിശീലനം നല്‍കുന്നത്.
എന്നാലും, ഇതല്പം കടന്നുപോയി, അത്രയും വന്യമായ ഒരു രീതി സ്വീകരിക്കണമായിരുന്നോ എന്നെല്ലാം നമുക്ക് തോന്നുമെങ്കിലും ആ ചിന്തകളില്‍ നിന്നും ഭയത്തില്‍ നിന്നുമെല്ലാം ആളുകളെ മോചിപ്പിക്കാനാണത്രെ ഈ യോ?ഗയില്‍ പരിശീലനം നല്‍കുന്നത്.
സ്റ്റുഡിയോയില്‍ തന്നെ വളര്‍ത്തുന്ന അപകടകാരികളല്ലാത്ത 8 പാമ്പുകളെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പാമ്പുകള്‍ ശരീരത്തിലൂടെ ഇഴയുമ്പോള്‍ പതിയെ പതിയെ ആളുകളുടെ ഭയവും ഇല്ലാതായി മാറും എന്നാണ് ഈ യോഗ സ്റ്റുഡിയോ അവകാശപ്പെടുന്നത്.
മൃഗങ്ങളുമായുള്ള മറ്റ് യോഗകള്‍ പോലെ ഇതൊരു തട്ടിപ്പല്ല എന്നാണ് LXRYOGA യുടെ സഹ സ്ഥാപകന്‍ ടെസ് കാവോ അവകാശപ്പെടുന്നത്. പാമ്പുകളുമായി എങ്ങനെ സുരക്ഷിതമായി, ഭയമില്ലാതെ ഇടപഴകണമെന്ന് യോഗ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ആളുകള്‍ക്ക് പഠിപ്പിച്ചു കൊടുക്കുമെന്നും ടെസ് പറയുന്നു.
ഇത് അസാധാരണമായ എന്തെങ്കിലും പരീക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്ന ആര്‍ക്കും പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് എന്നും ടെസ് പറയുന്നുണ്ട്. നിരവധിപ്പേരാണ് ഇവിടെ സ്‌നേക്ക് യോ?ഗ പരിശീലനത്തിനായി എത്തുന്നത്.
എന്നാല്‍ ഇത് ജീവികളോട് കാണിക്കുന്ന ക്രൂരതയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. മാത്രമല്ല, ഇതിനെ യോ?ഗ എന്ന് പറയാന്‍ സാധിക്കില്ല എന്നും ഇതല്ല യോ?ഗ എന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.
59 1 minute read