ജയ്പൂര്‍: രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടര്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി. അഹമ്മദാബാദില്‍ ചികിത്സയിലിരിക്കെയാണ് രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) ഓഫീസര്‍ പ്രിയങ്ക ബിഷ്ണോയി മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ജോധ്പൂരിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ അപാകതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. 2016 ബാച്ച് ഉദ്യോഗസ്ഥനും ബിക്കാനീര്‍ സ്വദേശിയുമായ ബിഷ്ണോയി (33) രണ്ടാഴ്ച മുമ്പ് ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
തുടര്‍ന്ന്, ആരോഗ്യ നില വഷളായി അഹമ്മദാബാദിലേക്ക് മാറ്റി. ചികിത്സയില്‍ പിശകുകള്‍ സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ജോധ്പൂരിലെ സമ്പൂര്‍ണാനന്ദ് മെഡിക്കല്‍ കോളേജ് (എസ്എന്‍എംസി) പ്രിന്‍സിപ്പല്‍ ഭാരതി സരസ്വത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അന്വേഷണത്തിനായി ജോധ്പൂര്‍ ജില്ലാ കളക്ടര്‍ ഗൗരവ് അഗര്‍വാള്‍ ചുമതലപ്പെടുത്തി. ജോധ്പൂരിലെ അസിസ്റ്റന്റ് കളക്ടറായാണ് ബിഷ്‌ണോയിയെ നിയമിച്ചത്.
ജോധ്പൂര്‍ നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി കമ്മീഷണറായി ഈ മാസം ആദ്യം സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ചുമതലയേറ്റിരുന്നില്ല. ബിഷ്ണോയിയുടെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചനം രേഖപ്പെടുത്തി.
96 Less than a minute