മുണ്ടക്കൈ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ ദൗത്യം അഞ്ചാംദിനത്തിലേക്ക്. ശനിയാഴ്ച രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും. യന്ത്രസാമഗ്രികളുമായാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്കെത്തുന്നത്.
അതേസമയം, ഉരുള്‍വെള്ളത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ദുരന്തഭൂമിയിലെത്തി അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ തിരഞ്ഞ് നിരവധി പേരാണ് ദുരന്തഭൂമിയിലേക്ക് എത്തുന്നത്. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ ഉദ്യോഗസ്ഥതലത്തില്‍ യോഗംചേര്‍ന്ന് നടപടികളെടുക്കുമെന്നാണ് വിവരം. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനില്‍ കിട്ടുമെന്നതിനാല്‍ ലഭ്യമാക്കുന്നതിന് മറ്റു തടസ്സങ്ങളില്ല. ഭൂമിസംബന്ധമായ രേഖകള്‍ നല്‍കാന്‍ റവന്യുവകുപ്പിന്റെ വിശദപരിശോധന വേണ്ടിവരും.
ജീവിച്ചിരിക്കുന്നവര്‍ക്ക് ഭൂമി, വീട്, മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം എന്നിവ നല്‍കുന്നതിന് പുതിയ നടപടിക്രമം തയ്യാറാക്കും. ഭൂമിനഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷവും വീട് ഇല്ലാതായവര്‍ക്ക് അഞ്ചുലക്ഷവുമാണ് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥപ്രകാരം നല്‍കുക. റേഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കും. എങ്ങനെയെന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 210 പേര്‍ മരിച്ചതായാണ് നിലവിലെ സര്‍ക്കാര്‍ കണക്ക്. എന്നാല്‍, 300-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് അനൗദ്യോ?ഗിക കണക്ക്. നിരവധി പേരെ ഇനി കണ്ടെത്താനുമുണ്ട്. വെള്ളിയാഴ്ച 91 ക്യാമ്പുകളിലായി 9328 പേരാണുള്ളത്. അവശ്യമരുന്നുകളും ഡോക്ടര്‍മാരുടെ സേവനവും എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ മാനസികപിന്തുണ നല്‍കുന്നതിന് ആരോഗ്യപ്രവര്‍ത്തകരുണ്ട്.
52 1 minute read