BREAKINGNATIONAL

സംസാരശേഷി പരിമിതിയുള്ളവര്‍ക്ക് മെഡിക്കല്‍ പ്രവേശനം: പരിശോധിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസാരശേഷിപരിമിതി നേരിടുന്നവര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം നല്‍കാനാകുമോയെന്ന് പരിശോധിക്കാനായി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി. നാല്‍പ്പത് ശതമാനത്തിലേറെ അംഗപരിമിതി നേരിടുന്നവര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം വിലക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 1997-ലെ നിബന്ധനയാണ് പുണെയിലെ ഹര്‍ജിക്കാരന്‍ ചോദ്യംചെയ്തത്.
സംസാരശേഷിക്ക് 40 ശതമാനത്തിലേറെ പരിമിതി നേരിടുന്ന വിദ്യാര്‍ഥിക്ക് എം.ബി.ബി.എസ്. പ്രവേശനം നല്‍കാനാകുമോ എന്നത് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ പുണെ ഭയ്റാംജീ ജീജീഭോയ് സര്‍ക്കാര്‍ മെഡിക്കല്‍ കോേളജിലെ ഡീനിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാലാശ്വാസം നല്‍കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ വിധിയാണ് വിദ്യാര്‍ഥി ചോദ്യംചെയ്തത്. കേസ് ഈമാസം ഒമ്പതിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Related Articles

Back to top button