സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 11 പേര്‍ മരിച്ചു. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരത്ത് നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് 173 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര കെയര്‍ ഹോമിലെ അന്തേവാസികളാണ് നാലു പേരും. ഇതോടെ സംസ്ഥാനത്ത് ആകെ കോളറ ബാധിതരുടെ എണ്ണം 12 ആയി. ഇതില്‍ 11 പേരും തിരുവനന്തപുരത്താണ്. കാസര്‍ഗോഡ് ഉള്ള ഒരാളും കോളറ ബാധിച്ച് ചികിത്സയിലാണ്.
ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോളറ പടരാതിരിക്കാന്‍ കെയര്‍ ഹോംനടത്തുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്നു.
11 പേരാണ് ഇന്ന് പനി ബാധിച്ചു മരിച്ചത്. ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ചും നാലുപേര്‍ എലിപ്പനി ബാധിച്ചുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.