തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ആടുജീവിതത്തിലെ പൃഥ്വിരാജ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിമാർക്കുള്ള പുരസ്കാരം ഉർവശിയും ബീന ആർ. ചന്ദ്രനും പങ്കിട്ടു. മികച്ച സംവിധായകൻ ബ്ലെസി. മികച്ച ചിത്രം കാതൽ. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).
2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്. അവാര്‍ഡുകളുടെ മുഴുവന്‍ പട്ടിക
രചനാ വിഭാഗം
1. മികച്ച ചലച്ചിത്രഗ്രന്ഥം – മഴവില്‍ കണ്ണിലൂടെ മലയാള സിനിമ
ഗ്രന്ഥകര്‍ത്താവ് – കിഷോര്‍ കുമാര്‍
2. മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍
ലേഖകന്‍ – ഡോ.രാജേഷ് എം.ആര്.
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
1. പുസ്തകം – കാമനകളുടെ സാംസ്കാരിക സന്ദര്‍ഭങ്ങള്‍
ഗ്രന്ഥകര്‍ത്താവ് -പി.പ്രേമചന്ദ്രന്
2. ലേഖനം – ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ :
ചരിത്രവും രാഷ്ട്രീയവും
ലേഖകന്‍ – അനൂപ് കെ.ആര്
ചലച്ചിത്ര വിഭാഗം
1. മികച്ച ചിത്രം – കാതല്‍ ദി കോര്‍
സംവിധായകന് – ജിയോ ബേബി
നിര്‍മ്മാതാവ് – മമ്മൂട്ടി, മമ്മൂട്ടി കമ്പനി
2. മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
സംവിധായകന് – രോഹിത് എം.ജി കൃഷ്ണന്
നിര്‍മ്മാതാവ് – ജോജു ജോര്‍ജ്
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്
3. മികച്ച സംവിധായകന് – ബ്ലെസി
ചിത്രം – ആടുജീവിതം
4. മികച്ച നടന് – പൃഥ്വിരാജ് സുകുമാരന്‍
ചിത്രം – ആടുജീവിതം
5. മികച്ച നടി – 1. ഉര്‍വശി
2. ബീന ആര്. ചന്ദ്രന്
ചിത്രങ്ങള്‍ – 1. ഉള്ളൊഴുക്ക്
2. തടവ്
6. മികച്ച സ്വഭാവനടന്‍ – വിജയരാഘവന്
ചിത്രം – പൂക്കാലം
7. മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രന്
ചിത്രം – പൊമ്പളൈ ഒരുമൈ
8. മികച്ച ബാലതാരം (ആണ്) – അവ്യുക്ത് മേനോന്
ചിത്രം – പാച്ചുവും അത്ഭുതവിളക്കും
9. മികച്ച ബാലതാരം (പെണ്) – തെന്നല്‍ അഭിലാഷ്
ചിത്രം – ശേഷം മൈക്കില്‍ ഫാത്തിമ
10. മികച്ച കഥാകൃത്ത് – ആദര്‍ശ് സുകുമാരന്‍
ചിത്രം – കാതല്‍ ദി കോര്‍
11. മികച്ച ഛായാഗ്രാഹകന്‍ – സുനില്‍ കെ.എസ്.
ചിത്രം – ആടുജീവിതം
12. മികച്ച തിരക്കഥാകൃത്ത് – രോഹിത് എം.ജി കൃഷ്ണന്
ചിത്രം – ഇരട്ട
13. മികച്ച തിരക്കഥ (അഡാപ്റ്റേഷന്) – ബ്ലെസി
ചിത്രം – ആടുജീവിതം
14. മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനന്
ഗാനം – ചെന്താമരപ്പൂവിന്‍
ചിത്രം – ചാവേര്‍
15. മികച്ച സംഗീത സംവിധായകന് – ജസ്റ്റിന് വര്‍ഗീസ്
(ഗാനങ്ങള്‍)
ഗാനം – ചെന്താമരപ്പൂവിന്‍
ചിത്രം – ചാവേര്‍
16. മികച്ച സംഗീത സംവിധായകന് – മാത്യൂസ് പുളിക്കന്‍
(പശ്ചാത്തല സംഗീതം)
ചിത്രം – കാതല്‍ ദി കോര്‍
17. മികച്ച പിന്നണി ഗായകന് (ആണ്) – വിദ്യാധരന് മാസ്റ്റര്‍
ഗാനം – പതിരാണെന്നോര്‍ത്തൊരു കനവില്‍
ചിത്രം – ജനനം 1947 പ്രണയം തുടരുന്നു
18. മികച്ച പിന്നണി ഗായിക (പെണ്) – ആന്‍ ആമി
ഗാനം – തിങ്കള്‍പ്പൂവിന്‍ ഇതളവള്‍
ചിത്രം – പാച്ചുവും അത്ഭുതവിളക്കും
19. മികച്ച ചിത്രസംയോജകന്‍- സംഗീത് പ്രതാപ്
ചിത്രം – ലിറ്റില്‍ മിസ് റാവുത്തര്‍
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
20. മികച്ച കലാസംവിധായകന്‍- മോഹന്‍ദാസ്
ചിത്രം – 2018 എവരിവണ്‍ ഈസ് എ ഹീറോ
21. മികച്ച സിങ്ക് സൗണ്ട് – ഷമീര്‍ അഹമ്മദ്
ചിത്രം – ഒ. ബേബി
22. മികച്ച ശബ്ദമിശ്രണം – 1. റസൂല്‍ പൂക്കുട്ടി
2. ശരത് മോഹന്‍
ചിത്രം – ആടുജീവിതം
23. മികച്ച ശബ്ദരൂപകല്പ്പന – 1. ജയദേവന് ചക്കാടത്ത്
2. അനില്‍ രാധാകൃഷ്ണന്
ചിത്രം – ഉള്ളൊഴുക്ക്
24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് – വൈശാഖ് ശിവഗണേഷ്
(ന്യൂബ് സിറസ്)
ചിത്രം – ആടുജീവിതം
25. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – രഞ്ജിത് അമ്പാടി
ചിത്രം – ആടുജീവിതം
26. മികച്ച വസ്ത്രാലങ്കാരം – ഫെമിന ജബ്ബാര്‍
ചിത്രം – ഒ.ബേബി
27. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്) – റോഷന് മാത്യൂ
ചിത്രങ്ങള്‍ – ഉള്ളൊഴുക്ക്, വാലാട്ടി
കഥാപാത്രം – ”ഉള്ളൊഴുക്കി”ലെ രാജീവ് എന്ന കഥാപാത്രം,
”വാലാട്ടി”യിലെ ടോമി എന്ന നായ.
28. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്) – സുമംഗല
ചിത്രം – ജനനം 1947 പ്രണയം തുടരുന്നു
കഥാപാത്രം – ഗൗരി ടീച്ചര്‍
29. മികച്ച നൃത്തസംവിധാനം – ജിഷ്ണു
ചിത്രം – സുലൈഖ മന്‍സില്‍
30. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം – ആടുജീവിതം
31. മികച്ച നവാഗത സംവിധായകന് – ഫാസില്‍ റസാഖ്
ചിത്രം – തടവ്
പ്രത്യേക ജൂറി അവാർഡ്
1 ചിത്രം – ഗഗനചാരി
നിര്‍മ്മാതാവ് – അജിത്കുമാര്‍ സുധാകരന്
സംവിധായകന് – അരുണ്‍ ചന്ദു
2 അഭിനയം – കൃഷ്ണന്
ചിത്രം – ജൈവം
(ശില്പവും പ്രശസ്തിപത്രവും)
3 അഭിനയം – കെ.ആര്.ഗോകു
ചിത്രം – ആടുജീവിതം
(ശില്പവും പ്രശസ്തിപത്രവും)
4 അഭിനയം – സുധി കോഴിക്കോട്
ചിത്രം – കാത ദി കോര്‍