സംസ്ഥാന പൊലീസ് മേധാവി ശിപാര്‍ശ ചെയ്തിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിക്കാതെ വിജിലന്‍സ്. അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചെത്തിയ ശേഷം നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തലുകള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി തുടരുന്ന അജിത് കുമാറിന് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രതിപക്ഷം ഉള്‍പ്പെടെ കടുത്ത ആക്ഷേപമുയര്‍ത്തുന്നുണ്ട്.അജിത് കുമാര്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം അജിത് കുമാറിന്റെ മൊഴി എടുത്തിരുന്നത്. എന്നാല്‍ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഇതുവരെയും ചോദ്യം ചെയ്യല്‍ നടക്കാത്തതിലും ആക്ഷേപമുയരുന്നുണ്ട്. പ്രവാസി മാമിയുടെ തിരോധാന കേസിലെ റിപ്പോര്‍ട്ടുകള്‍ എഡിജിപി വഴി അയയ്ക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടതില്‍ ഡിജിപി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സംഭവ വികാസങ്ങള്‍ ഉയര്‍ത്തി എന്തിന് അജിത് കുമാറിനെ സര്‍ക്കാര്‍ വഴിവിട്ട് സംരക്ഷിക്കുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
61 Less than a minute