മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമർശത്തിന്മേൽ നിയമസഭയിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച നടക്കാനിരിക്കെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
മുഖ്യമന്ത്രി മനപൂർവ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു.മുഖ്യമന്ത്രിയുടെ ഉമ്മാക്കി കണ്ട് പേടിച്ചോടാൻ ഇവിടെ ആരും ഇല്ലെന്നും സഭാനടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്. അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും മലപ്പുറത്തെക്കുറിച്ച് മോശമായി പറഞ്ഞത് ഞങ്ങൾ അല്ല, പിന്നെ എന്തിനാണ് ഞങ്ങൾ ഭയപ്പെടുന്നതെന്നും വിഡി സതീശൻ ചോദിച്ചു.”മലപ്പുറം പരാമർശം വീണ്ടും നിയമസഭയിൽ ഉന്നയിക്കാനാണ് ശ്രമിക്കുന്നത്, ഞങ്ങൾ നൽകിയ കേന്ദ്രസമയ നോട്ടീസിന് ഞങ്ങൾ തയ്യാറാവില്ലേ? ആ വിഷയം ഇനിയും ഞങ്ങൾ സഭയിൽ അവതരിപ്പിക്കും. ഞങ്ങൾ ഒളിച്ചോടി എന്ന് പറയുന്നതൊക്കെ തമാശയാണ്. തിരിച്ചു വന്നിട്ടും ഞങ്ങളെ പ്രകോപിപ്പിക്കാൻ വേണ്ടി വീണ്ടും നിലവാരമില്ലാത്ത ആൾ എന്ന് പറഞ്ഞു” സതീശൻ പറഞ്ഞു.