ENTERTAINMENT

സാമ്പത്തിക തട്ടിപ്പ് പരാതി; ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് കോടതി തടഞ്ഞു

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു. UGM പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത് എറണാകുളം സ്വദേശി ഡോ വിനീത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. തന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്ന് വിനീത് വ്യക്തമാക്കി. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതി. ചിത്രത്തിന്റെ തീയറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്ക്.ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. ടൊവീനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രത്തിലെ ഒരു കഥാപാത്രമാണ് മണിയന്‍. അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് മറ്റ് കഥാപാത്രങ്ങള്‍.

 

60 കോടി മുതൽ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ജിതിന്‍ ലാലാണ് സംവിധാനം ചെയ്യുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് .118 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

Related Articles

Back to top button