തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാകാരികളുടെ മുന്നില്‍ ഉപാദികള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരാധന ധാര്‍മിക മുല്യമായി തിരിച്ചു നല്കാന് താരങ്ങള്‍ക്ക് കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മോഹന്‍ലാലിന് ആണ് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം ലഭിച്ചത്. നിശാഗന്ധിയില്‍ നടക്കുന്ന ‘ശ്രീമോഹനം’ പരിപാടിയിലാണ് പുരസ്കാരം മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചത്. സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
60 Less than a minute