കൊച്ചി: സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങള്‍ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളില്‍ വെളിപ്പെടുത്തലുകള്‍ നടത്താത്ത സംഭവങ്ങളും. ഇന്നലെ രാത്രി വരെ 17 പരാതികള്‍ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്‌ഐടി തലവന്‍ ഐജി ജി.സ്പര്‍ജന്‍കുമാര്‍ പറഞ്ഞു
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ 7 പേര്‍ക്കെതിരെ നടി മിനു മുനീര്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. സിദ്ദിഖിനെതിരെ പീഡന വെളിപ്പെടുത്തല്‍ നടത്തിയ രേവതി സമ്പത്ത് ഇന്നലെ ഡിജിപിക്കു പരാതി നല്‍കി. നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അന്വേഷണ സംഘത്തിന് ഇ മെയില്‍ വഴി പരാതി നല്‍കി.
വര്‍ഷങ്ങള്‍ക്കു മുന്‍പു സെക്രട്ടേറിയറ്റില്‍ നടന്ന ഷൂട്ടിങ്ങിനിടെ ജയസൂര്യയുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായെന്നാണ് മിനു മുനീറിന്റെ പരാതി. ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കാന്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു. മുകേഷ് ഫോണില്‍ വിളിച്ചും നേരില്‍ കണ്ടപ്പോഴും മോശമായി ഇടപെട്ടെന്നാണ് ആരോപണം. മണിയന്‍പിള്ള രാജുവുമൊത്ത് സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഭിഭാഷകനായ വി.എസ്.ചന്ദ്രശേഖരന്‍ എന്നിവരാണ് ആരോപണവിധേയരായ മറ്റുള്ളവര്‍.
78 Less than a minute