BREAKINGNATIONAL
Trending

സീതറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: നിരീക്ഷിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചുരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് സീതാറാം യെച്ചൂരി. വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നല്‍കി തുടങ്ങിയതായി ഡോക്ടേഴ്‌സ് അറിയിച്ചതായി പാര്‍ട്ടി നേതാക്കാള്‍ പറഞ്ഞു. 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം സീതാറാം യെച്ചൂരിയെ നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മറ്റി ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പരിചരിക്കാനായി വിദേശത്ത് നിന്ന് വിദഗ്ദ ഡോക്ടര്‍ ഇന്ന് എത്തുമെന്നാണ് വിവരം. ഡോക്ടര്‍ പരിശോധിച്ച ശേഷം ചികിത്സ മാറ്റേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.
ന്യുമോണിയയെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശ്വാസകോശ അണുബാധയേറ്റതായി പരിശോധനയില്‍ കണ്ടെത്തിയത്. പിന്നാലെ തീവ്രപരിചരണ വിഭാ?ഗത്തിലേക്ക് മാറ്റുകയും ചെയ്തു. ആരോ?ഗ്യനിലയില്‍ നേരിയ പുരോ?ഗതിയുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിക്കുന്നത്. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സിപിഐഎം നേതാവ് സീതാറാം യെച്ചൂരി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് സ്റ്റാലിന്‍ ചൊവ്വാഴ്ച പറഞ്ഞു.

Related Articles

Back to top button