ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയാ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി എന്നിവര്‍ക്കെതിരായ ലുക്കൗട്ട് സര്‍ക്കുലര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
പ്രമുഖവ്യക്തികള്‍ ഉള്‍പ്പെട്ട കേസായതുകൊണ്ടുമാത്രമാണ് സര്‍ക്കാരിന്റെ ഹര്‍ജിയെന്ന് കോടതി നിരീക്ഷിച്ചു. 2020 സെപ്റ്റംബറിലാണ് സുശാന്ത് മരിച്ചത്. പിന്നീട് നര്‍ക്കോട്ടിക് നിയമപ്രകാരമാണ് റിയാ ചക്രബര്‍ത്തി അറസ്റ്റിലായത്. ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യംനല്‍കിയിരുന്നു.
50 Less than a minute