കൊച്ചി: ഏറെ സവിശേഷതകളോടെ റിയല്‍മിയുടെ 12 സീരീസ് 5ജി പുറത്തിറങ്ങി. ഇടത്തരം പ്രിമിയം ഫോണുകളായ റിയല്‍മി 12 സീരീസ്, കാമറ മികവുകൊണ്ടും ആകര്‍ഷണീയമായ ഡിസ്‌പ്ലേ കൊണ്ടും മികച്ചു നില്‍ക്കുന്നു. 2ത ഇന്‍-സെന്‍സര്‍ സൂമും സിനിമാറ്റിക് 2ത പോര്‍ട്രെയിറ്റ് മോഡും ഉള്ള റിയല്‍മി 12 പ്ലസ് 5ജി ഒ.ഐ.എസ് സാങ്കേതികതയോടെ ആദ്യത്തെ 50 എംപി സോനി എല്‍വൈടി -600 പ്രധാന ക്യാമറഅവതരിപ്പിക്കുന്നു. 120ഹ്ഡ്‌സ്െ അള്‍ട്രാ-സ്മൂത്ത് അമോലെഡ് ഡിസ്‌പ്ലേ, 67ഡബ്ല്യൂ സൂപ്പര്‍വൂക്ക് ചാര്‍ജിംഗ്, 5000 എം എ എച്ച് ബാറ്ററി എന്നിവ പ്രത്യേകതകളാണ്. പയനിയര്‍ ഗ്രീന്‍, നാവിഗേറ്റര്‍ ബീജ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8 ജിബി 128 ജിബിയുടെ വില 20,999 രൂപ. 8ജിബി 256 ജിബി വില 21999 രൂപ.തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോടി വളര്‍ച്ചയുമായി ടെക്‌നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും നല്‍കി വരുന്നു.
കേരളത്തിലെ ഊര്‍ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ച്ചപ്പാടിന്റെയും പ്രൊഫഷണലിസത്തിന്റെയും കരുത്ത് തെളിയിക്കുന്നതാണ് ഈ മികവാര്‍ന്ന പ്രകടനമെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു.
61 1 minute read