കല്‍പ്പറ്റ: വയനാട് മാനന്തവാടി ദ്വാരക എ യു പി സ്‌കൂളില്‍ 40 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ടത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക്. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കം പിടിപെട്ടത്.
ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. സ്‌കൂളിലെ ആയിരത്തോളം കുട്ടികള്‍ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
100 Less than a minute