വാഷിങ്ടണ്‍: വിവാഹേതരബന്ധം മറച്ചുവെക്കാന്‍ രതിച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സിന് ബിസിനസ് അക്കൗണ്ടില്‍ തിരിമറി നടത്തി പണം നല്‍കിയെന്ന കേസില്‍ യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താത്കാലികാശ്വാസം. കേസിലെ ശിക്ഷാവിധി മാന്‍ഹാട്ടന്‍ കോടതി സെപ്റ്റംബര്‍ 18-ലേക്കു നീട്ടി.
പ്രസിഡന്റായിരുന്ന ട്രംപിന് കോടതികാര്യങ്ങളില്‍ വിശാലമായ നിയമപരിരക്ഷയുണ്ടെന്ന തിങ്കളാഴ്ചത്തെ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 11-നാണ് കേസില്‍ വിധിപ്രസ്താവം നിശ്ചയിച്ചിരുന്നത്. ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുംമുന്‍പ് വിധിവരുമെന്ന ആശങ്ക പുതിയ തീരുമാനത്തോടെ മാറി.
2006-ലെ വിവാഹേതരലൈംഗികബന്ധം മറച്ചുവെക്കാന്‍ 2016-ലെ തിരഞ്ഞെടുപ്പുസമയത്ത് സ്റ്റോമിക്ക്, ട്രംപ് 1.3 ലക്ഷം ഡോളര്‍ നല്‍കിയിരുന്നു. ഇത് സ്വന്തം കീശയില്‍നിന്നല്ലെന്നും ബിസിനസ് അക്കൗണ്ടില്‍ കൃത്രിമം കാട്ടിയാണ് പണം നല്‍കിയതെന്നുമാണ് കേസ്.
80 Less than a minute