NATIONALNEWS

ഹാത്രസ് ദുരന്തം; സർക്കിൾ ഓഫീസർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടന്ന് യുപി സര്‍ക്കാര്‍. സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രത്യേകസംഘം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് അടക്കം വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

എസ്‍ഡിഎം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച് വിവരങ്ങൾ പൊലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ സംഘാടകരെ പോലെ തന്നെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Related Articles

Back to top button