BREAKINGKERALA

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പകര്‍പ്പുമായി മുന്‍ എംഎല്‍എ സ്റ്റേഷനില്‍, കേസെടുക്കണമെന്ന് ആവശ്യം, പരാതി മടക്കി പൊലീസ്

തിരുവനന്തപുരം: മലയാളം സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ പരിശോധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ ജോസഫ് എം പുതുശ്ശേരി പരാതി നല്‍കി. ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്നും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലടത്തില്‍ സ്ത്രീകള്‍ അനുഭവിച്ച കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്, ഹേമ കമ്മിറ്റിയില്‍ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിക്കണം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പരാതിയോടൊപ്പം ജോസഫ് എം പുതുശ്ശേരി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോസഫ് എം പുതുശ്ശേരിയുടെ പരാതി സ്വീകരിക്കാതെ പൊലീസ് മടക്കി

Related Articles

Back to top button